LatestThiruvananthapuram

ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു

“Manju”

പോത്തൻകോട്: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് ഇന്ന് (09.12.2023, ശനിയാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് ആശ്രമം സന്ദർശിച്ചു. താമര പർണശാലയിൽ അദ്ദേഹം പുഷ്പ സമർപ്പണം നടത്തി. പ്രാർത്ഥനാലയം, സഹകരണ മന്ദിരം എന്നിവിടങ്ങളും സന്ദർശിച്ചു. സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി, ബ്രഹ്മചാരി ജെ.എൽ.അഖിൽ, ആർ.എസ്.വിജയകുമാർ, ഡി.മനോജ്, രാജീവ് ദേവരാജ്, സജീവൻ എടക്കാടൻ, ഒ.ശ്രീജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

തിരുവനന്തപുരം സഭയുടെ പബ്ളിക് റിലേഷന്‍ ഓഫീസര്‍ ഫാദർ ജോസ് കരിക്കം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ബിഷപ്പ് തിരികെ മടങ്ങി.

Related Articles

Back to top button