തൃക്കുന്നപ്പുഴ • ഭർത്താവും മകനും ക്വാറന്റീനിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് വീട്ടമ്മ മരിച്ചു. ചിങ്ങോലി ശാലിനിഭവനത്തിൽ ശാന്തപ്പന്റെ ഭാര്യ ശാന്തമ്മ (55) ആണു മരിച്ചത്.
ചിങ്ങോലി പഞ്ചായത്തിന്റെ പദ്ധതി പ്രകാരം വിതരണത്തിനായി പോത്തുകുട്ടികളെ വാങ്ങാൻ ആന്ധ്രയിൽ പോയി ലോക്ഡൗണിനെ തുടർന്നു അവിടെ കുടുങ്ങി 72 –ാം ദിവസം തിരിച്ചെത്തിയ ശാന്തപ്പനും മകൻ ശ്യാംകുമാറും 25നു മുതൽ 14 ദിവസത്തെ ക്വാറന്റീനിൽ വന്ദികപ്പള്ളിക്കു സമീപം റിസോർട്ടിൽ കഴിയുന്നതിനിടെയാണു ശാന്തമ്മ മരിച്ചത്. സംസ്കാരം പിന്നീട്.
മറ്റ് മക്കൾ: ശാലിനി, ശാരി. മരുമക്കൾ: സുരേഷ്, പ്രിയങ്ക, സന്തോഷ്.