LatestThiruvananthapuram

എൻഡിഎ നെടുമങ്ങാട് തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു

“Manju”

നെടുമങ്ങാട് : എൻഡിഎ നെടുമങ്ങാട് തെരഞ്ഞെടുപ്പ് കാര്യാലയം ഒ. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടന്ന സ്വർണ്ണകടത്തിന്റെയും ഡോളർ വ്യാപാരത്തിന്റെയും മൊത്ത കച്ചവടം പിണറായി ഭരണത്തിൽ ആഭ്യന്തരം കെെകാര്യം ചെയ്യുന്ന പോലീസിന്റെ സംരക്ഷണയിലാണ്. അത് കേന്ദ്ര അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരുമെന്ന്  ഒ. രാജഗോപാൽ എം.എൽ.എ പറഞ്ഞു. കേന്ദ്ര സർക്കാർ  കേരള ജനതയ്ക്ക് നൽകുന്ന ജനക്ഷേമപദ്ധതിക്കള പേര് മാറ്റി തന്റെ സ്വന്തം പോസ്റ്റർ ഒട്ടിച്ച് വിൽപ്പന നടത്തുകയാണ് കേരളത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. ഭാരതത്തിൽ മോദി ഭരണം  ലോകരാഷ്ട്രം അംഗീകരിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർ   നരേന്ദ്രേ മോദിയെ രഹസ്യമായി ആരാധിക്കുന്നതായും രാജഗോപാൽ കൂടി ചേർത്തു.

ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ  ബിജെപി സംസ്ഥാന ട്രഷറർ  ജെ.ആർ. പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മേഖല വെെസ് പ്രസിഡന്റ് കല്ലയം വിജയകുമാർ, ജില്ലാ സെക്രട്ടറിമാരായ ബാലമുരളി, പാങ്ങപ്പാറ രാജീവ് , സംസ്ഥാന സമിതി അംഗം ഡോ. തോട്ടയ്ക്കാട്  ശശി, പൂവത്തൂർ ജയൻ , മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ,  മുരളീകൃഷ്ണണൻ എന്നിവർ സംസാരിച്ചു. ഡോ.തോട്ടയ്ക്കാട് ശശി എഴുതിയ ഇന്ത്യൻ കർഷകനും പുതിയ കാർഷിക നിയമവും  എന്ന പുസ്തകം ഒ.രാജഗോപാൽ എംഎൽഎ  അഡ്വ. ജെ.ആർ. പത്മകുമാറിന് നൽകി  പ്രകാശനം ചെയ്തു.

Related Articles

Back to top button