IndiaLatest

ആത്മനിര്‍ഭര്‍ ഭാരതത്തിനായി അഞ്ചിന നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി അഞ്ച് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു
വെച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പെടുക്കാന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍.

വ്യവസായ സമ്മേളനത്തെ(CII Meet) അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം കൃത്യസമയത്താണ് ലോക്ക്‌ ഡൗണിലേക്ക് പോയതെന്ന് പ്രധാനമന്ത്രി. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും ഒപ്പം കൊറോണയ്‌ക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ രാജ്യം മറികടക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണെന്ന് പ്രധ്യാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button