IndiaLatest

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് ഇന്ന് അറുപത്തി ഒൻപതാം പിറന്നാൾ

“Manju”

ഉത്തർപ്രദേശിലെ ചന്ദൗളി ജില്ലയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ, റാം ബദൻ സിങിന്റെയും ഗുജറാത്തി ദേവിയുടെയും മകനായി ജനിച്ചു.കുട്ടിക്കാലം മുതലേ ആർ എസ് എസ് ശാഖകളിൽ സജീവമായിരുന്നു.ഗോരഖ്പൂർ സർവകലാശാലയിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.ഭാരതീയ ജനസംഘത്തിന്റെ മിർസാപുര യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. മിർസാപുരിലെ കോളേജിൽ ഭൗതിക ശാസ്ത്ര അധ്യാപകനായിരുന്നു. ’75-ൽ ജനസംഘത്തിന്റെ ജില്ലാ പ്രസിഡന്റായ അദ്ദേഹം ’77-ൽ മിനാർപുർ മണ്ഡലത്തെ പ്രതിനിധീകരിച്ച് സംസ്ഥാന നിയമസഭയിലെത്തി. 88-ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഭാരതീയ യുവമോർച്ചയുടെ സംസ്ഥാനാധ്യക്ഷനും ദേശീയ പ്രസിഡന്റുമായി പ്രവർത്തിച്ചു. 1991-ൽ ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ മന്ത്രിയായി. അടിയന്തരാവസ്ഥ കാലത്ത് ജയിലിലടയ്ക്കപ്പെട്ടു. 1991-ൽ ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ രാജ്‌നാഥ് 2002-ൽ കല്യാൺ സിംഗിന്റെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തുമെത്തി.

1999-ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി,വാജ്പേയി മന്ത്രിസഭയിൽ കൃഷിമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചു. ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. 2008-2009ലും ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്നു. 2014 മെയ് 26ന് ഇദ്ദേഹം ഇന്ത്യൻ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു.

ഭാരതത്തിന്റെ ആത്മീയ ഉണര്‍വിന്റെ പ്രതീകമായ ശ്രീകരുണാകര ഗുരുവിന്റെ സന്ദേശങ്ങള്‍ നവജ്യോതിയായി,ഒരു പുതിയ പ്രകാശമായി രാജ്യമാകെ പരന്നിരിക്കുന്നുവെന്ന് 2018 മെയ് ആറിന് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന നവഒലിജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് പിറന്നാൾ ആശംസകൾ

Related Articles

Back to top button