KeralaLatestMalappuram

കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ

“Manju”

പി വി എസ്

മലപ്പുറം: കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സാസാപിലൂടെ പ്രചരിപ്പിച്ച സംഘത്തിലെ രണ്ട് പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു .ബിടെക് ബിരുദധാരിയായ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത് (21) ,ചങ്ങരംകുളം സ്വദേശി രാകേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ സംഘവും അറസ്റ്റ് ചെയ്തത് .

സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 257 പേർ അംഗങ്ങളായ ഒരു വാട്സാപ് ഗ്രൂപ്പ് അശ്വന്ത് അഡ്മിനായി പ്രവർത്തിക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘യുനിസെഫി ‘ (Unicef)ന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി .കോഴിക്കോട് പൊലീസ് സൈബർ ഡോമിൽ നടത്തിയ അന്വേഷണത്തിൽ വട്ടംകുളം സ്വദേശിയാണ് ഗ്രൂപ് നിർമിച്ചതെന്നറിഞ്ഞ് വിവരം മലപ്പുറം എസ്പിക്ക് കൈമാറിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇരുവരും അറസ്റ്റിലായി .കേസിൽപ്പെട്ട മറ്റ് 13 പേർക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സിഐ പറഞ്ഞു .

Related Articles

Back to top button