IndiaLatest

നി​സ​ര്‍​ഗ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ്; മും​ബൈ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മും​ബൈ: നി​സ​ര്‍​ഗ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റി​നെ തു​ട​ര്‍​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ളം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ് മണി വ​രെ അ​ട​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ ഇ​റ​ങ്ങു​ന്ന​തി​നും പ​റ​ന്നു​പൊ​ങ്ങു​ന്ന​തി​നും വൈ​കു​ന്നേ​രം ഏ​ഴു​വ​രെ അ​നു​മ​തി​യി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ല്‍ ​നി​ന്നു​ള്ള വി​മാ​നം റ​ണ്‍​വെ​യി​ല്‍ തെ​ന്നി​നീ​ങ്ങി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്. വി​മാ​നം ഇ​റ​ങ്ങു​മ്പോ​ഴും പ​റ​ന്നു​യ​രു​മ്പോഴും ശ​ക്ത​മാ​യ കാ​റ്റ് ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് 100-110 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് വീ​ശു​ന്ന​ത്. ദ​ക്ഷി​ണ മും​ബൈ​യി​ല്‍ കാ​റ്റ് ശ​ക്ത​മാ​ണ്. വ​ട​ക്ക​ന്‍ തീ​ര​ത്ത് ശ​ക്ത​മാ​യ ക​ട​ല്‍​ക്ഷോ​ഭം ആ​രം​ഭി​ച്ചു. ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

Related Articles

Back to top button