KeralaLatestThiruvananthapuram

ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച്; കോണ്‍ഗ്രസ്

“Manju”

കൃഷ്ണകുമാർ സി

വെമ്പായം: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും, കോൺഗ്രസ് നേതാവുമായിരുന്ന കോലിയക്കോട് മോഹനചന്ദ്രന്റെ ചരമ വാർഷിക ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി കോൺഗ്രസ്.

കോവിഡ് മഹാമാരിയെ തുടച്ചു നീക്കാൻ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനാണ് കോലിയക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി മാണിക്കൽ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഉപഹാരം നൽകി ആദരിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കോലിയക്കോട് മഹീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.

Related Articles

Back to top button