Latest

ഉപ്പ് അമിതമായി കഴിക്കുന്നവര്‍ അറിയേണ്ടത്

“Manju”

ഉപ്പുപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടാകില്ല. സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്.
എന്നാല്‍ ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാല്‍ വയറില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ വിശപ്പ് കൂടാം. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
1. പ്രായമായവരില്‍ സോഡിയം കുറവ് വരുന്നത് കിഡ്‌നി രോഗലക്ഷണമാകാം. അതിന് അമിതമായി ഉപ്പ് നല്‍കാന്‍ പാടില്ല.
2. ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് അധികം കഴിക്കരുത്.
3. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കരുത്.
4. പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കരുത്.
5. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക.
6. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക.

Related Articles

Back to top button