KeralaLatest

റേഷന്‍ കടകള്‍ വഴി നല്‍കിയത്‌ 84,48,016 പലവ്യഞ്ജന കിറ്റുകള്‍: മുഖ്യമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : കോവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 86,19,951 കിറ്റുകളാണ് റേഷൻ കടകള്‍ക്ക് ലഭ്യമാക്കിയത്.

17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. 1,71,935 കിറ്റ് സ്റ്റോക്കുണ്ട് . ഒരു കിറ്റിന്റെ വിപണിവില 1042 രൂപ 25 പൈസയാണ്. എന്നാല്‍, ഗോഡൗണ്‍, ലോഡിംങ്, അണ്‍ ലോഡിംങ്, പാക്കിംങ്, വിതരണം എന്നിവയ്ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്.

ആകെ ഈയിനത്തില്‍ 850.13 കോടി രൂപ ചെലവു വന്നു. സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും തൊഴിലാളികളെയും റേഷന്‍ കട ഉടമകളെയും വാളണ്ടിയര്‍മാരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button