KeralaLatest

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ്, ഭയന്ന് കേരളം

“Manju”

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 94 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായും രോഗം ബാധിച്ച് മൂന്നു പേർ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 14 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലമാണ് ഏഴു പേർക്ക് രോഗം പകർന്നത്. മഹാരാഷ്ട്രയിൽ നിന്നു വന്ന 23 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. തമിഴ്നാട് 8, ഡൽഹി 3, ഗുജറാത്ത് 2, രാജസ്ഥാൻ 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വിവരങ്ങൾ

കോവിഡ് രോഗമുക്തർ
39 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. പാലക്കാട് 13, മലപ്പുറം 8, കണ്ണൂർ 7, കോഴിക്കോട് 5, തൃശൂർ, വയനാട് 2 വീതം. തിരുവനന്തപുരം, പത്തനംതിട്ട 1 വീതം.

Related Articles

Back to top button