IndiaLatest

ഒന്നരമാസം പ്രതിശ്രുത വരന്റെ വീട്ടില്‍ വിരുന്നുകാരി;

“Manju”

നന്ദകുമാർ വി ബി

ഒന്നരമാസം പ്രതിശ്രുത വരന്റെ വീട്ടില്‍ വിരുന്നുകാരിയായി കഴിഞ്ഞ ശേഷം ഗുജറാത്തി പെണ്‍കൊടിക്ക് മാംഗല്യം. കല്യാണത്തിനു വന്ന വധുവും ബന്ധുക്കളും വരന്റെ വീട്ടില്‍ ലോക്ഡൗണിലായത് ഒന്നരമാസമാണ് . വരന്റെ വീട്ടില്‍ ഇത്രയും കാലം ക്വറന്റീനിലിരുന്ന ഇരുവര്‍ക്കും ഒടുവില്‍ മാംഗല്യം. കുണ്ടൂപ്പറമ്ബ് ‘ഉജ്ജ്വല്‍കൃഷ്ണ’യില്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിത രാജന്റെയും മകന്‍ ഉജ്ജ്വല്‍ രാജിന്റെയും മുംബൈ സ്വദേശിനി ഹേതല്‍ മോദിയുടെയും വിവാഹമാണ് വെള്ളിയാഴ്ച നടന്നത്.

നാലു വര്‍ഷത്തിലധികം നീണ്ട പ്രണയമാണ് സഫലമായത്. ഓസ്‌ട്രേലിയയിലെ സ്വകാര്യ കമ്ബനിയിലാണ് ഉജ്ജ്വല്‍ ജോലി ചെയ്യുന്നത്. മുംബൈയില്‍ സ്വകാര്യ കമ്ബനിയുടെ ഐടി മാനേജരാണ് ഹേതല്‍. 2015-16 വര്‍ഷത്തില്‍ യുകെയില്‍ ബിരുദാനന്തര ബിരുദ പഠനകാലത്താണ് ഇവര്‍ പ്രണയത്തിലായത്. ഏപ്രില്‍ 5ന് പുറക്കാട്ടിരി ഹില്‍ടോപ് ഓഡിറ്റോറിയത്തിലാണു വിവാഹം നടക്കേണ്ടിയിരുന്നത്. ആയിരത്തോളം പേരെ ക്ഷണിക്കുകയും ചെയ്തു. വിവാഹത്തിനു ഒരാഴ്ച മുന്‍പ് നാട്ടില്‍ വരാനായിരുന്നു ഉജ്ജ്വല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ കോവിഡ് ഭീതി പടരാന്‍ തുടങ്ങി. 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം വിവാഹത്തിനു അഞ്ചു ദിവസം മുന്‍പ് പുറത്തിറങ്ങാവുന്ന രീതിയില്‍ ഉജ്ജ്വല്‍ തന്റെ അവധി പുനഃക്രമീകരിച്ചു. അങ്ങനെ മാര്‍ച്ച് 17ന് ഉജ്ജ്വല്‍ വീട്ടിലെത്തി. ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

മുംബൈയില്‍ നിന്ന് വരുന്ന വധുവും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. തുടര്‍ന്നു വിവാഹത്തലേന്ന് ക്വറന്റീന്‍ അവസാനിക്കുന്ന രീതിയില്‍ ഹേതലിന്റെ യാത്രാസമയം ക്രമീകരിച്ചു. മാര്‍ച്ച് 23ന് വധു ഹേതല്‍ മോദിയും അമ്മ ചേതനാ മോദിയും കോഴിക്കോട്ടെത്തി. എന്നാല്‍ മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവരും ഉജ്ജ്വലിന്റെ വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ വിവരങ്ങള്‍ അന്വേഷിച്ച് വിളിച്ചു. പിന്നീടാണ് വിദേശത്തു നിന്നു വന്നതിനാല്‍ ഉജ്ജ്വലിന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ 28 ദിവസമാക്കി മാറ്റിയതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചത്.

ലോക്ഡൗണില്‍ ഇളവു വന്നെങ്കിലും കോവിഡ് ഭീതി തുടരുന്നതിനാല്‍ വിവാഹം ഇനിയും നീട്ടിക്കൊണ്ടുപോവേണ്ടെന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍. തുടര്‍ന്ന് 15 പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ഉജ്ജ്വല്‍ ഹേതലിനു താലി ചാര്‍ത്തുകയായിരുന്നു. ലോക്ഡൗണ്‍കാലത്ത് നാട്ടില്‍ ഇത്രയും ദിവസം താമസിച്ചതോടെ മലയാളികളുടെ ഇഷ്ട വിഭവമായ ചക്കയും കപ്പയുമൊക്കെ ഹേതലിന്റെയും അമ്മയുടെയും പ്രിയ വിഭവങ്ങളായി.

ലോക്ഡൗണായതിനാല്‍ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല. എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തി. വരന്റെ വീട്ടില്‍ ഒന്നരമാസം കഴിഞ്ഞതിനാല്‍ മലയാളം സംസാരിക്കാനും കേരളപാചകം പരീക്ഷിക്കാനുമൊക്കെ ഹേതല്‍ പഠിച്ചു. ഗുജറാത്തി രുചികള്‍ ഉജ്ജ്വലിന്റെ കുടുംബവും അറിഞ്ഞു.

Related Articles

Back to top button