KannurKeralaLatestMalappuramThrissur

ദിവംഗതനായി

“Manju”

കോഴിക്കോട്: ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മപ്രകാശസഭാംഗം സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വിയുടെ പിതാവും ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ സെക്യൂരിറ്റി  അഡ്വൈസറുമായ കോഴിക്കോട് വെള്ളിമാടുകുന്ന് ഗുരുചന്ദ്രികയിൽ എൻ പി വേണുഗോപാൽ (81) ദിവംഗതനായി. ഭാര്യ:വി കല്യാണികുട്ടിയമ്മ മറ്റു മക്കൾ:ലക്ഷ്മി. വി, വിദ്യ. വി, മരുമക്കൾ:കൃഷ്ണകുമാർ അങ്കാരത്, സി. വി സുഭാഷ്. സംസ്ഥാന പോലീസ് സർവീസിൽ നിന്നും സർക്കിൾ ഇൻസ്പെക്ടറായി വിരമിച്ച ശേഷം ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഓഫീസിന്റെ ചുമതല വഹിച്ചു വരുകയായിരുന്നു.

1972 ല്‍ രാഷ്ട്രപതിയുടെ  സ്പെഷ്യല്‍ ഡ്യൂട്ടി അവാര്‍ഡും, 1990 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ജില്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും കക്കോടി ആശ്രമം ബ്രാഞ്ചിന്റെ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. സംസ്ക്കാര ചടങ്ങുകൾ ഇന്ന് നടക്കും.

Related Articles

Back to top button