KeralaLatest

നവമാദ്ധ്യമ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ അന്വേഷണം

“Manju”

ശ്രീജ.എസ്

 

കാസര്‍കോട്: നവമാദ്ധ്യമ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട്ടെ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ തെരുവത്ത് മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും മേല്‍ നടപടികള്‍ക്കായി ഡി.ജി.പി ക്ക് പരാതി കൈമാറിയതായി ഈ മെയില്‍ മുഖാന്തരം അറിയിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തോളമായി കേരളത്തില്‍ നവമാദ്ധ്യമ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിലര്‍ നിര്‍ദ്ധന രോഗികളുടെ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സാ ആവശ്യാര്‍ത്ഥമെന്ന് പറഞ്ഞ് സമാഹരിച്ച്‌ കൊണ്ടിരിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ചാരിറ്റി പ്രവര്‍ത്തനം ഒരു മാഫിയ സംസ്കാരത്തിലേക്ക് പോവുകയും, ഏതെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി തുക ചാരിറ്റിക്കാരന്റെ ഇഷ്ടാനുസരണം വിനിയോഗിക്കുകയും ചെയ്യുകയാണത്രെ പതിവ്.

കിഡ്നി, കരള്‍, ഹൃദയ ശസ്ത്രക്രിയ എന്നീ ചികിത്സകള്‍ക്കായി വന്‍കിട ആശുപത്രികളുമായി കൂട്ട് കച്ചവടം വരെ നടത്തുകയും, അവയവ കൈമാറ്റങ്ങള്‍ വരെ ഇതിന്റെ മറവില്‍ നടക്കുന്നതായി അടുത്ത കാലത്ത് വ്യാപക
പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുറഹിമാന്‍ തെരുവത്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതികള്‍ നല്‍കിയത്.

രാഷ്ട്രിയ ഇടപെടല്‍ ഇല്ലാതെ അന്വേഷണം മുന്നോട്ട് പോയാല്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചാരിറ്റിയുടെ മറവില്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രികളുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന അവയവദാന തട്ടിപ്പുകള്‍ വരെ പുറത്ത് കൊണ്ട് വരാന്‍ കഴിയുമെന്നാണ് പറയുന്നത്.

Related Articles

Back to top button