KeralaLatest

മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പല വകുപ്പുകളും കണ്ടില്ലായെന്നു നടിക്കുന്നു

“Manju”

കൃഷ്ണകുമാർ സി

മുഖ്യമന്ത്രിയുടെ ലോക്ഡൗൺ നിർദേശങ്ങൾ പല വകുപ്പുകളും ഗൗരവമായി എടുക്കുന്നില്ലാ എന്നും വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ മുഖ്യമന്ത്രി അനുവദിച്ചു നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ അനങ്ങാപ്പാറ നയങ്ങൾ തുടരുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 9 ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു എന്നിവർ അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു ധർണ ഉത്ഘാടനം ചെയ്യും.വൈദ്യുതി നിരക്കിലെ ഫിക്സഡ് ചാർജ്, ഡ്യൂട്ടി ചാർജ്, സർചാർജ് തുടങ്ങിയവ ഒഴിവാക്കാതെയുള്ള ബിൽ തുകയാണ് ഉപഭോക്താക്കൾക്ക് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കണം. വെള്ളക്കരം വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയുന്നു. വെള്ളക്കരം കൂട്ടാനുള്ള നടപടികൾ നിർത്തി വയ്ക്കണം.രണ്ട് മാസത്തെ കെട്ടിട വാടക ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം തദ്ദേശ ‘ സ്വയംഭരണ വകുപ്പ് തള്ളി കളഞ്ഞതായാണ് മനസ്സിലാകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ കുറിച്ച് അറിയില്ലായെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.

ഏപ്രിൽ ഒന്ന് മുതലുള്ള വർധിപ്പിച്ച വാടക അടക്കാനുള്ള നോട്ടീസ് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരുന്നു. ലൈസൻസ് ഫീസ് അടക്കാനുള്ള കാലാവധി നിലനിൽക്കുന്ന സമയത്താണ് ലോക് ഡൗൺ നിലവിൽ വന്നത്. തുടർന്നും ലൈസൻസ് ഫീസ് അടയ്ക്കാൻ ശ്രമിക്കുന്ന വ്യാപാരികളോട് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി തുകയാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. വർഷാവർഷം ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത് യാതൊരു മാനദണ്ഡവും ഇല്ലാതെയാണ്.

100 % മുതൽ 1200 % വരെയാണ് വർഷം തോറും വർധിപ്പിക്കുന്നത്. ഉദ്യോഗസ്ഥർ തോന്നുംപടി നിശ്ചയിക്കുന്ന ഫീസ് വ്യാപാരികൾ അടയ്ക്കാൻ നിർബന്ധിതരാകുന്നു. കോവിഡ് കാലത്ത് സർവ്വവും നശിച്ച വ്യാപാരികളോടും ഈ ക്രൂരമായ നിലപാടു തുടരുകയാണ്. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ധർണയെന്നും നേതാക്കൾ അറിയിച്ചു.

 

Related Articles

Back to top button