KeralaLatest

തീര്‍ത്ഥയാത്രയ്ക്ക് സമാരംഭം: അഭിവന്ദ്യ ശിഷ്യപൂജിത ചെന്നൈയിലേക്ക് യാത്രതിരിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ചിലേക്കുള്ള ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ തീര്‍ത്ഥയാത്രയ്ക്ക് സമാരംഭം. അഭിവന്ദ്യ ശിഷ്യപൂജിത ഇന്ന് (5-01-2024 ) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചു. രാവിലെ 11.55 നുള്ള ഇന്‍ഡിഗോ എയര്‍ലന്‍സിന്റെ 6E6169 ഫ്ലൈറ്റിലാണ് ശിഷ്യപൂജിത ചെന്നൈയിലേക്ക് തിരിക്കുന്നത്. ആശ്രമം ഗേറ്റ് നമ്പര്‍ 4 ല്‍ നിന്ന് ഭക്തജനങ്ങള്‍ ശിഷ്യപൂജിതയ്ക്ക് യാത്ര അയപ്പ് നല്‍കി.

ഉച്ചയ്ക്ക് 1.30 ന് ചെന്നൈ എയര്‍പോര്‍ട്ടിലെത്തുന്ന ശിഷ്യപൂജിതയെ ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി ചുമതലക്കാര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ചെന്നൈയിലെ ഗുരുഭക്ത ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ശിഷ്യപൂജിത 6 ന് രാവിലെ ചെയ്യൂര്‍ ശാന്തിഗിരി ആശ്രമത്തിലെത്തിച്ചേരും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഫിനാ‍ന്‍സ് സെക്രട്ടറി ജനനി നിര്‍മ്മല ജ്ഞാനതപസ്വിനി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാനതപസ്വിനി എന്നിവര്‍ ശിഷ്യപൂജിതയെ അനുഗമിക്കുന്നത്.

സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരികളും ഗൃഹസ്ഥരും വൈകിട്ട് ചെന്നൈ ആശ്രമത്തിലേക്ക് തിരിക്കും. ജനുവരി 5 മുതല്‍ 8 വരെയാണ് ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ചില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നടക്കുക.

2023 നവംബര്‍ 16 ന് ആയിരുന്നു ശിഷ്യപൂജിതയുടെ ഇതിന് മുന്‍പ് നടന്ന തീര്‍ത്ഥയാത്ര. അത് ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായിരുന്നു.

Related Articles

Back to top button