LatestThrissur

മത്സ്യബന്ധന വള്ളം മുങ്ങി തൊഴിലാളികളെ കാണാതായി

“Manju”

തൃശൂരിൽ നാലു മത്സ്യതൊഴിലാളികളെ വള്ളം മുങ്ങി കാണാതായി | four fishermen  missing after boat collapse

തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്ബാന്‍ കടവില്‍ നിന്ന് കടലില്‍ മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്.വള്ളം മുങ്ങുന്നതിനിടെ തന്നെ ഒരാള്‍ സുഹൃത്തിനെ വിളിച്ച്‌ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയത്. ഇവരെ കണ്ടെത്തുന്നതിന് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു.

Related Articles

Back to top button