IndiaLatest

ജെഡിയുവില്‍ പോര്

“Manju”

പട്‌ന: ബീഹാറില്‍ ബിജെപി പ്രതീക്ഷിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സഖ്യകക്ഷിയായ ജെഡിയു തകര്‍ന്ന് തരിപ്പണമായി കൊണ്ടിരിക്കുകയാണ്. കടുത്ത ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അരങ്ങേറുന്നത്. നിതീഷ് കുമാറിന് മുമ്പുള്ള പോലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ സാധിക്കാനാവാത്ത അവസ്ഥയാണ്.
നിതീഷ് കുമാറിന് ലലന്‍ സിംഗ്-ആര്‍സിപി സിംഗ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. ലലന്‍ സിംഗ് പാര്‍ലമെന്ററി ബോര്‍ഡ് പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ പാര്‍ട്ടിയുടെ നിര്‍ണായകമായ ഒരു പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരിക്കുകയാണ്. നിതീഷ് ഈ യോഗത്തോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതവേയാണ് ഇങ്ങനൊരു നീക്കമുണ്ടായത്. കേന്ദ്ര മന്ത്രി കൂടിയായ ആര്‍സിപി സിംഗിനെ ആദരിക്കുന്ന പരിപാടിയായിരുന്നു ജെഡിയു പ്ലാന്‍ ചെയ്തത്. എന്നാല്‍ ലലന്‍ സിംഗ് ആര്‍സിപി സിംഗുമായുള്ള പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നിരിക്കുകയാണ്. എന്നാല്‍ ജെഡിയുവില്‍ വിഭാഗീയത ഇല്ലെന്നും, വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് ഉള്ളതെന്നും നിതീഷ് കുമാര്‍ പറയുന്നു. കേന്ദ്ര മന്ത്രിയായ ശേഷം പട്‌നയില്‍ ആദ്യമായി എത്തിയതായിരുന്നു ആര്‍സിപി സിംഗ്. അദ്ദേഹത്തിന് പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരണം കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതാണ് വിഭാഗീയതയില്‍ മുങ്ങിപോയത്. ഇപ്പോള്‍ തന്നെ ദുര്‍ബലാവസ്ഥയിലാണ് ജെഡിയു. വിഭാഗീയത അവരെ തകര്‍ക്കുമെന്നാണ് നേതാക്കള്‍ക്ക് ഭയം.

Related Articles

Back to top button