KeralaLatest

ബി ടെക് പരീക്ഷ നടത്തിപ്പ്, പരീക്ഷ എഴുതാനാകാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് സര്‍വകലാശാല

“Manju”

തിരുവനന്തപുരം: ബി ടെക് പരീക്ഷ മാറ്റാനാവില്ലെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. പരീക്ഷ മാറ്റാനാവില്ലെന്നും ഓഫ്‌ലൈന്‍ ആയി നടത്തുമെന്നുമാണ് തീരുമാനം. ബി ടെക് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഈ അവസരത്തെ റെഗുലര്‍ ചാന്‍സായി തന്നെ പരിഗണിക്കുമെന്നും കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സര്‍വകലാശാല വ്യക്തമാക്കി.

പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യം. ഇപ്പോള്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. എന്നാല്‍, പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ലെന്നാണ് എ.ഐ.സി.ടി.ഇയുടെ നിര്‍ദേശം. ഓണ്‍ലൈനായി തന്നെ പരീക്ഷ നടത്തണമെന്നും അന്യ സംസ്ഥാനത്തുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ലെന്നും എ.ഐ.സി.ടി.ഇ വ്യക്തമാക്കുന്നു.

Related Articles

Back to top button