KeralaLatest

സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി

“Manju”

മലപ്പുറം: സംസ്​ഥാനത്ത്​ ഒരാള്‍ കൂടി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ്​ മരിച്ചത്​.

61 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച്‌​ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇന്ന്​ രാവിലെയാണ്​ മരണം സ്​ഥിരീകരിച്ചത്​. മേയ്​ 21ന്​ റോഡുമാര്‍ഗം മുംബൈയില്‍നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഹംസക്കോയയുടെ ഭാര്യക്കും 33കാരനായ മകനും ആദ്യം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ ഹംസക്കോയയെയും നിരീക്ഷണത്തിലാക്കുകയായിരുന്നു

Related Articles

Back to top button