IndiaLatest

അയല്‍വാസിയുടെ തത്ത വല്ലാത്ത ശല്യം

72കാരന്‍ പരാതിയുമായി

“Manju”

പൂനെ : അയല്‍വാസിയുടെ തത്തക്കെതിരെ പരാതിയുമായി 72 വയസുകാരന്‍. തത്തയുടെ കരച്ചിലും അലര്‍ച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാട്ടി പൂനെ സ്വദേശിയാണ് പരാതിപ്പെട്ടത്.
പൂനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനിലാണ് 72കാരനായ സുരേഷ് ഷിന്‍ഡെ പരാതി നല്‍കിയത്. ശിവാജി നഗറിലെ പാര്‍പ്പിട സമുച്ചയത്തിലാണ് ഇയാള്‍ താമസിക്കുന്നത്. തത്തയും ഉടമയായ അക്ബര്‍ അംജദ് ഖാനും ഇയാളുടെ തൊട്ടടുത്ത വീട്ടിലുമാണ് താമസം. തത്തയുടെ കരച്ചിലും അലര്‍ച്ചയും തനിക്ക് ശല്യമാകുന്നു എന്ന് പരാതിയില്‍ പറയുന്നു. ഭയപ്പെടുത്തല്‍, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button