KeralaLatest

കവിയും സാഹിത്യ ചരിത്രകാരനുമായ ഉള്ളൂർ

“Manju”

 

മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു. കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്.

ഇന്ന് ഉള്ളൂർ ജയന്തിയാണ് ജനനം. 1877 ജൂണ്‍ 6 ന്ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്.

ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു.

കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം “ഉജ്ജ്വല ശബ്ദാഢ്യൻ” എന്ന പേരിലും അറിയപ്പെടുന്നു.

പാണ്ഡിത്യം സംസ്കൃത ബാഹുല്യം ദാര്‍ശനികത പാരമ്പര്യ നിഷ് ഠ എന്നിവ ആദ്യകാല ഉള്ളൂര്‍ കവിതകളുടെ സവിശേഷതകളായിരുന്നു. ബൃഹത്തായ തത്വ ചിന്തകള്‍ അദ്ദേഹം ചെറു പദ്യങ്ങളിലും ശ്ളോകങ്ങളിലും പറഞ്ഞു വെച്ചു.

1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു.പൗരാണിക മുഹൂർത്തങ്ങൾ കാല്പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.

അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.

ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.

തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

ഉമാകേരളം(മഹാകാവ്യം)കേരള സാഹിത്യ ചരിത്രം,കർണ്ണഭൂഷണം,പിങ്ഗളഭക്തിദീപിക, ഒരു മഴത്തുള്ളി (കവിത),തുമ്പപ്പൂവ്കിരണാവലി,മണി മഞ്ജുഷവിശ്വം ദീപമയം, ചിത്രശാല, തരംഗിണി എന്നിവയാണ് പ്രധാന കൃതികൾ

മലയാളകവിതക്ക് ശൈലീപരവും പദപരവുമായ പ്രൗഢി നല്ക്കി. അപ്പോഴും കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും അദ്ദേഹം എഴുതിയിരുന്നു.

ഉറക്കം മതി ചങ്ങാതി
ഉത്ഥാനം ചെയ്തിടാമിനി
പിടിച്ചു തള്ളുമല്ലെങ്കില്‍
പിന്നില്‍ നിന്നു വരുന്നവന്‍ ….

വിത്തമെന്തിനു മര്‍ത്ത്യനു
വിദ്യ കൈവശമാവുകില്‍
വെണ്ണയുണ്ടെങ്കില്‍ നറു നെയ്
വേറിട്ടു കരുതേണമോ?

തുടങി മലയാളി എക്കാലവും ഓര്‍ക്കുന്ന ലളിത പദ്യങ്ങളും ഉള്ളൂരിന്‍റേതായി ഉണ്ട്.

കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ? എന്ന കുട്ടി കവിത അറിയാത്തവരുണ്ടോ? ഈ കവിത ആരാണ് രചിച്ചതു എന്ന് എത്ര പേർക്കറിയാം? ഉജ്ജ്വല ശബ്ദാഢ്യൻ എന്നും കേരള സാഹിത്യ ചരിത്രത്തിന്റെ കർത്താവെന്നും അറിയപ്പെടുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ ആണ് ഈ കുട്ടികവിതയുടെ രചയിതാവ്.

മരണം 1949 ജൂണ്‍ 15 ന്. ഉള്ളൂരിന്‍റെ സ്മരണക്കയി തിരുവനന്തപുരത്തെ ജ-ഗതിയില്‍ സ്മാരക സമിതിയും മന്ദിരമുണ്ട്.

Related Articles

Back to top button