KeralaLatest

ന്യൂഇയര്‍ ആഘോഷം: മദ്യപിച്ച്‌ വണ്ടിയോടിച്ചാല്‍ പിടി വീഴും

“Manju”

ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ തീരുമാനം. ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പൊലിസ് സേനയെ വിന്യസിച്ച്‌ ത്രിതല സുരക്ഷാ സംവിധാനമാണ് തിരുവനന്തപുരത്ത് ഒരുക്കുന്നത്. മുന്‍ വര്‍ഷത്തില്‍ പ്രശ്നമുണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

സുരക്ഷാ പരിശോധനയുടെ ഭാഗമായി 80 പരിശോധന പോയിന്റുകള്‍ നഗരത്തില്‍ തയ്യാറാക്കും. മദ്യപിച്ചും മറ്റു ലഹരികള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button