KeralaLatest

കിറ്റെക്സ് കേരളം വിട്ടു പോകരുതെന്ന് വ്യവസായി എം എ യൂസഫലി

“Manju”

കൊച്ചി ;കിറ്റെക്സ് കേരളം വിട്ടു പോകരുതെന്ന് വ്യവസായി എം എ യൂസഫലി. അതേസമയം, 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയ കിറ്റെക്സിനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

നിക്ഷേപങ്ങള്‍ കേരളത്തില്‍ തന്നെ നിലനിര്‍ത്തണം. കിറ്റെക്സ് മാനേജ്‌മെന്റും സംസ്ഥാന സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിക്കണമെന്നും എം എ യൂസഫലി പറഞ്ഞു. പദ്ധതിയില്‍ നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് 6 സംസ്ഥാനങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. എറണാകുളം ജില്ല വ്യവസായ വകുപ്പ് ജനറല്‍ മാനേജറുടെ നേതൃത്വത്തിലാണ് എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തി.

Related Articles

Back to top button