LatestThiruvananthapuram

ചെറിയ അനുഭവങ്ങൾ വലിയ തിരിച്ചറിവായി ; ജനനി കൃപ ജ്ഞാനതപസ്വിനി

“Manju”

ശാന്തിഗിരി: ആശ്രമത്തിലെത്തിയതു മുതൽ ജീവിതത്തിലുണ്ടായ ചെറിയ ചെറിയ അനുഭവങ്ങൾ പോലും വലിയ തിരിച്ചറിവാണ് തനിക്കുണ്ടാക്കിയതെന്ന് ജനനി കൃപ ജ്ഞാനതപസ്വിനി. സന്ന്യാസദീക്ഷാ വാർഷികാഘോഷങ്ങളുടെ രണ്ടാംദിനമായ ഇന്ന് (27/09/2022 ചൊവ്വാഴ്ച) സ്പിരിച്വൽ സോണ്‍ കോൺഫറൻസ് ഹാളിൽ നടന്ന മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു ജനനി. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി ആശ്രമത്തിലെത്തുന്നത്. ഗുരുവിനെ കണ്ടപ്പോൾ തന്നെ വല്ലാത്തൊരു അടുപ്പം തോന്നി. സ്വദേശം കോഴിക്കോട് ആയതിനാൽ മൂന്ന് മാസത്തിലൊരിക്കലോ, വെക്കേഷൻ സമയത്തോ ആണ് പോത്തൻകോട് ആശ്രമത്തിൽ എത്താൻ കഴിയുക. എവിടെയായാലും ഗുരു എപ്പോഴും കൂടെയുണ്ടെന്ന് ഉറപ്പുണ്ടായിരുന്നു. ആ ഉറപ്പിനെ കൂടുതൽ ബലമുള്ളതാക്കുന്നതായിരുന്നു ജീവിതത്തിലുണ്ടായ ഓരോ അനുഭവങ്ങളെന്നും ജനനി പറഞ്ഞു.കോഴിക്കോട് നിന്ന് മാസപ്രാർത്ഥനയ്ക്കായി ഒരിക്കൽ ഇവിടെയെത്തിയ ദിവസം, പഠിത്തം കഴിഞ്ഞ് മോൾ ഇങ്ങോട്ട് വരണമെന്ന് ഗുരു പറഞ്ഞു. എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ഗുരു ആദിസങ്കൽപ്പത്തിൽ ലയിച്ചു. ദിവ്യപൂജാസമർപ്പണത്തിനു ശേഷം നാട്ടിലേക്ക് പോകാൻ നേരം ആശ്രമകവാടത്തിൽ അൽപ്പം ആശങ്കയോടെയാണ് നിന്നത്. തനിക്ക് ഇവിടെ അറിയാവുന്ന, തന്നെ അറിയാവുന്ന ഏകയാൾ ഗുരുവാണ്. ഗുരു പോയിക്കഴിഞ്ഞ് തനിക്കാരുണ്ടെന്ന ചിന്ത വല്ലാതെ അലട്ടി. പക്ഷേ ആശങ്കകൾ അതിദൂരം പോയില്ല, അതിനു മുൻപ് 72 ദിവസത്തെ പ്രാർത്ഥനാസങ്കല്പങ്ങൾ തുടങ്ങി. പ്രാർത്ഥന തുടങ്ങിയ ആദ്യദിനം തന്നെ ഗുരു കൂടെയുണ്ട് എന്ന് മനസിലായി. പിന്നീട് ചന്ദിരൂർ ജന്മഗൃഹത്തിൽ ശിഷ്യപൂജിതയുടെ തീർത്ഥയാത്ര വേളയിൽ ആ ബോധ്യത്തെ ഉറപ്പിച്ചു. ഗുരു എന്താണോ തനിക്ക് തന്നത് അതിന്റെ തുടർച്ചയാണ് ശിഷ്യപൂജിതയെന്ന് തനിക്ക് അന്ന് ബോധ്യമായെന്നും ജനനി പറഞ്ഞു.

Related Articles

Back to top button