IndiaKeralaLatest

കൊല്ലം ഹാര്‍ബറുകള്‍ ഉടന്‍ തുറന്നേക്കും

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: താത്ക്കാലികമായി അടച്ചിട്ട ജില്ലയിലെ ഹാര്‍ബറുകള്‍ ഉടന്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഹാര്‍ബറുകള്‍ അടച്ചത് രോഗബാധിതരെ കണ്ടെത്താനും പരിശോധന നടത്താനുമാണ്. ബോട്ടുകളില്‍ പോയ തൊഴിലാളികള്‍, കച്ചവടക്കാര്‍, ഹെഡ് ലോഡ് തൊഴിലാളികള്‍ എന്നിവരില്‍ രോഗബാധ കണ്ടെത്തിയിരുന്നു.

നീണ്ടകരയില്‍ പോസിറ്റീവായ ഒരാള്‍ക്ക് അഴീക്കലില്‍ വ്യാപകമായ സമ്പര്‍ക്കം കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് ഹാര്‍ബറുകള്‍ താത്ക്കാലികമായി അടച്ചിടേണ്ട സാഹചര്യം വന്നത്. തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാവരുത്. മത്സ്യ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. മത്സ്യ തൊഴിലാളികള്‍ കുപ്രചരണങ്ങളില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button