KeralaLatest

കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍

“Manju”

പടക്കംകെട്ടിയ തേങ്ങപെ‍ാട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിന് പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി. ഉദ്ദേശം 10വയസ് പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞതെന്ന് അധികൃതർ പറഞ്ഞു….

വനാതിർത്തിയിൽ നിന്നും അര കിലോമീറ്റർ ദൂരെ മന്ദംചോലയിൽ കണ്ട ജഡത്തിന് 2 ആഴ്ചയിലേറെ പഴക്കമുണ്ടെന്നാണു നിഗമനം. കൊമ്പുകൾ നഷ്ടപെട്ടിട്ടില്ല. ഏതാനും ദിവസമായി പ്രദേശത്ത് കാട്ടാനക്കൂട്ടമുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സൈലന്റ്‌വാലി വനമേഖലയോടു ചേർന്ന പ്രദേശമാണ് മന്ദംചേ‍ാല. കടുവ, പുലി, കാട്ടുപോത്ത് ഉൾപെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്.

കാട്ടാനക്കുട്ടി ചെരിഞ്ഞതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ. പാലക്കാട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ശിവപ്രസാദ്, അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഒഫിസർ കെ.ടി.ഉദയൻ, സീനിയർ വെറ്റിനറി സർജൻ ഡോ.നവീൻ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.

Related Articles

Back to top button