KeralaLatest

യാത്രാ നിരോധനമേർപ്പെടുത്തിയേക്കാവുന്ന NH 766 ഇന്ന് കേരളത്തിന്റെ പ്രധാന പ്രവേശന കവാടം

“Manju”

എം.കെ .പുരുഷോത്തമൻ

ബത്തേരി: കേരള ജനതയുടേയും പ്രത്യേകിച്ച് വയനാട്ടുകാരുടെയും യാത്രാ സ്വാതന്ത്യത്തിന് വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ വയനാട്ടുകാർ നടത്തിയ നിരാഹാര സമരം ദേശീയ നേതാക്കളുടെ ഐക്യ ദാർഢ്യം കൊണ്ട് ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ദേശീയ പാതയായ 766 ൽ രാത്രിയാത്ര നിരോധനം പകൽ കൂടെ നീട്ടി പാത പൂർണ്ണമായും അടയ്ക്കുമോ എന്ന ആശങ്ക ആയിരുന്നു ജാതി , മത, രാഷ്ട്രീയ ഭേതമന്യേ സമരത്തിൽ പങ്കെടുക്കാൻ വയനാട്ടുകാരെ പ്രേരിപ്പിച്ചത്. വിധി നിലവിൽ വന്നാൽ വയനാടിന്റെ ഭാവിയെ തന്നെ സാരമായി ബാധിച്ചേക്കാം. ഇതേ NH 766 ആണ് ഇന്ന് കർണ്ണാടകയിൽ നിന്നും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്താനുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നായി മാറിയത്.
വയനാടൻ ജനതയുടെ മനസ്സിന്റെ തേങ്ങൽ പ്രകൃതി എറ്റെടുത്തിട്ടെന്നവണ്ണം ഒരു ഘട്ടത്തിൽ കണ്ണൂർ ജില്ലയിലേക്ക് പോലും ഈ ഒരു പാത മാത്രമായിരുന്നു കർണ്ണാടക അനുവദിച്ചിരുന്നത്
ഇന്ത്യയിൽ മറ്റു കടുവാ സങ്കേതങ്ങളിൽ ഒന്നും കൊണ്ടു വരാത്ത നിയന്ത്രണം ഇവിടെ മാത്രം കൊണ്ട് വന്നത് തികഞ്ഞ ജനദ്രോഹമാണ് എന്നാണ് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അന്ന് പ്രമേയത്തിൽ അവതരിപ്പിച്ചത്.
വന്യമൃഗങ്ങളുടെ സ്വൈരവിഹാരവും വയനാടൻ ജനതയുടെ യാത്രാ സ്വാതന്ത്യവും പരിഹരിക്കുന്ന തരത്തിലുള്ള നിർദ്ദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാകുമെന്ന് വയനാടൻ ജനതക്ക് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button