IndiaLatest

മമതയുടെ ​വിളിക്കായി… മറുകണ്ടം ചാടിയവര്‍…

“Manju”

കൊല്‍ക്കത്ത: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്​ചിമ ബംഗാളിലെ കാടിളക്കിയ പ്രചാരണവും കേന്ദ്ര നേതാക്കളുടെ തിരയിളക്കവും കണ്ട്​ ബി.ജെ.പി അധികാരത്തിലേക്കെന്ന്​ തോന്നിച്ചതിനൊടുവില്‍ ഒന്നുമല്ലാതെ അരികിലായപ്പോള്‍ ശരിക്കും വടിപിടിച്ച്‌​ കുറെപേര്‍. അടുത്ത മന്ത്രിസഭയില്‍ ഇടമുറപ്പിച്ച്‌​ തൃണമൂലില്‍നിന്ന്​ കണ്ടംചാടി ഭാരതീയ ജനത പാര്‍ട്ടിയി​ലെത്തിയവരാണ്​ ഉള്ളതും കളഞ്ഞ്​ പെരുവഴിയില്‍ നോക്കുകുത്തികളായത്​. പരമാവധി വേഗത്തില്‍ പഴയ തട്ടകത്തില്‍ തിരികെയെത്താന്‍ ഇവര്‍​ ശ്രമം ഊര്‍ജിതമാക്കിയതായാണ്​​ റിപ്പോര്‍ട്ടുകള്‍​.മുന്‍ തൃണമൂല്‍ എം.എല്‍.എമാരും പാര്‍ട്ടി നേതാക്കളുമാണ്​​ ഇതിനകം തിരികെ പഴയ പാളയത്തില്‍ ഇടമുറപ്പിക്കാന്‍ നീക്കം ശക്​തമാക്കിയത്​. ഇതിന്റെ ഭാഗമായി ചെയ്​ത തെറ്റുകള്‍ക്ക്​ മാപ്പുചോദിച്ച്‌​ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്ക്​ കത്തെഴുതിയവര്‍ അനവധിപേരുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Related Articles

Back to top button