KeralaLatest

പ്ലാസ്റ്റിക് ഉപഭോഗം: പരിശോധനകള്‍ ശക്തമാക്കും

“Manju”

Business-Vision

ശ്രീജ.എസ്‌

കൊല്ലം: നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.

തദ്ദേശസ്ഥാപന അധികാരികളും പൊലീസും വിഷയത്തില്‍ അടിയന്തര പ്രാധാന്യം നല്‍കി പരിശോധനകള്‍ ശക്തമാക്കണം. രാഷ്ട്രീയ കക്ഷി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സംക്രമിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്തിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കണം, കളക്ടര്‍ പറഞ്ഞു.

സബ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button