IndiaLatest

നവംബര്‍ ഒന്ന് മുതല്‍ 23 തീവണ്ടിയില്‍ ജനറല്‍ കംപാര്‍ട്ട്മെന്റും

“Manju”

കോവിഡിനെ തുടര്‍ന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നവംബര്‍ ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.

*06607- കണ്ണൂര്‍കോയമ്പത്തൂര്‍*
*06608-
കോയമ്പത്തൂര്‍കണ്ണൂര്‍*

*06305-എറണാകുളംകണ്ണൂര്‍*
*06306-
കണ്ണൂര്‍എറണാകുളം*

*06308-കണ്ണൂര്‍ആലപ്പുഴ*
*06307-
ആലപ്പുഴകണ്ണൂര്‍*

*06326-കോട്ടയംനിലമ്പൂര്‍ റോഡ്*
*06325-
നിലമ്പൂര്‍ റോഡ്കോട്ടയം*

*06304-തിരുവനന്തപുരംഎറണാകുളം*
*06303-
എറണാകുളംതിരുവനന്തപുരം*

*06302- തിരുവനന്തപുരംഷൊര്‍ണൂര്‍*
*06301-
ഷൊര്‍ണൂര്‍തിരുവനന്തപുരം*

*02628- തിരുവനന്തപുരംതിരുച്ചിറപ്പള്ളി*
*02627-
തിരുച്ചിറപ്പള്ളിതിരുവനന്തപുരം*

*06268-രാമേശ്വരംതിരുച്ചിറപ്പള്ളി*
*02627-
തിരുച്ചിറപ്പള്ളിരാമേശ്വരം*

*06089- ചെന്നൈ* *സെന്‍ട്രല്‍ജോലാര്‍പ്പേട്ട*
*06090-
ജോലാര്‍പ്പേട്ടചെന്നൈ സെന്‍ട്രല്‍*

*06342-തിരുവനന്തപുരംഗുരുവായൂര്‍*
*06341-
ഗുരുവായൂര്‍തിരുവനന്തപുരം*

*06366-നാഗര്‍കോവില്‍കോട്ടയം*

*06844- പാലക്കാട്* *ടൗണ്‍തിരുച്ചിറപ്പള്ളി*
*06834-* *
തിരുച്ചിറപ്പള്ളിപാലക്കാട് ടൗണ്‍*

എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍ റിസര്‍വ്ഡ് കോച്ചുകളുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

Related Articles

Back to top button