KeralaLatestThrissur

ദുഷ്കരമായി ബൈപാസ്സ് റോഡ് യാത്ര

“Manju”

ബിന്ദുലാൽ തൃശൂർ

ഇരിങ്ങാലക്കുട: കുഴികളിലെല്ലാം വെള്ളം കയറി കുളമായതോടെ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായി. റോഡിന്റെ രണ്ടാംഘട്ട നിർമാണപ്രവൃത്തികൾ നടന്ന ഭാഗത്താണ് തകർന്ന് കുളമായി കിടക്കുന്നത്. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരിങ്ങാലക്കുടക്കാരുടെ സ്വപ്നപദ്ധതിയായ ബൈപ്പാസ് റോഡ് നിർമാണം പൂർത്തിയാക്കിയത്.

2019-ന് പുതുവത്സരസമ്മാനമായിട്ടായിരുന്നു റോഡ് പൊതുജനങ്ങൾക്ക് തുറന്നുനൽകിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോഴേക്കും റോഡിന്റെ പല ഭാഗത്തും ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മഴക്കാലമെത്തിയതോടെ കുഴികളെല്ലാം കൂടുതൽ വലുതായി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരമാണ്. അതിനാൽ അടിയന്തരമായി റോഡിലെ കുഴികൾ അടയ്ക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 34 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞതാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ് പറഞ്ഞു. എന്നാൽ കോവിഡും കോൺട്രാക്ടർമാരുടെ സമരവുമാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണം. താത്‌കാലികമായി കുഴികളടച്ച് പ്രശ്‌നം പരിഹരിക്കുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.

 

Related Articles

Back to top button