KeralaLatest

മഞ്ഞപ്പിത്തം പടരുന്നു ; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്

“Manju”

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
മഞ്ഞപ്പിത്തം ; ശ്രദ്ധിക്കേണ്ട എന്തൊക്കെ?
രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിർദേശമുണ്ട്.
രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ചർമത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടൻ തന്നെ ചികിത്സ തേടുക. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിൻറെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്ബോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം.
‌ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
1. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുക.
2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.
3. കൊഴുപ്പുള്ളതും എണ്ണ ‌അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല.
5. മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക.
6. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
7. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം.
8. ഭക്ഷണത്തിനു മുൻപും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.
20 മിനുട്ടെങ്കിലും തിളപ്പിച്ച വെള്ളമായിരിക്കണം കുടിക്കേണ്ടത്. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

Related Articles

Back to top button