KeralaLatest

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ബാധിതന് രോഗമുക്തി

“Manju”

 

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച കല്ലുവാതുക്കൽ സ്വദേശിനിയുടെ 15 ദിവസം പ്രായമുള്ള ആൺകുഞ്ഞിന് രോഗമുക്തി. സംസ്ഥാനത്ത് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയ മാതാവിനും പിന്നേട് കുഞ്ഞിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർച്ചയായ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതോടെ കുഞ്ഞിനെ ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ കുഞ്ഞിന്രെ മാതാവിന്രെ അവസാന പരിശോധന ഫലം ഇനിയും വന്നിട്ടില്ലാത്തതിനാൽ മാതാവ് ചികിത്സയിൽ തുടരുകയാണ്.

കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുതിപ്പ് മൂലം ജില്ലയിൽ ഭീതി പടരുകയാണ്. ഇന്നലെ മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരു ദിവസത്തെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ രോഗബാധിതർ ഇന്നലെയാണ്. അതീവഗുരുതരമായി കണക്കാക്കേണ്ട സ്ഥിതി ജില്ലയിൽ സംജാതമായിരിക്കുന്നു. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 109 ആണ്.

Related Articles

Back to top button