KeralaLatest

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി അദ്ധ്യാപകര്‍

“Manju”

സിന്ധുമോള്‍ ആര്‍

കല്ലമ്പലം : വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മരുതിക്കുന്ന് ബി.വി.യു.പി സ്കൂളിലെ അദ്ധ്യാപകര്‍. കഴിഞ്ഞ മൂന്നുമാസമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വീട്ടിലെത്തി ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്തുവരികയാണിവര്‍. ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവച്ചാണ് ഈ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. 26 കുട്ടികളുടെ വീടുകളില്‍ ഇതിനോടകം സഹായമെത്തിച്ചു. ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാകാത്ത കുട്ടികളെ കണ്ടെത്തി പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ അതാത് മേഖലകളില്‍ ക്ലാസ് ലഭ്യമാക്കാനുള്ള നടപടികള്‍ ഹെഡ്മാസ്റ്റര്‍ സാംകുട്ടിയും, പി.ടി.എ പ്രസിഡന്റ് ബഷീറുദ്ദീനും,അദ്ധ്യാപകരും ചേര്‍ന്ന് ക്രമീകരിച്ചു.

Related Articles

Back to top button