അജിത് ജി. പിള്ള
ചെങ്ങന്നൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി നഗരസഭാ പ്രദേശത്ത് ശനിയാഴ്ച സമഗ്ര ശുചീകരണ നടത്തും. രാവിലെ 8 ന് എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനില്‍ നഗരസഭാ ചെയര്മാന് കെ.ഷിബുരാജന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം വിവിധ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കലാ-സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക-വ്യാപാരി സംഘടനകള്‍ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.