IndiaLatest

മെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം ; പ്രവേശനം ഇനിമുതല്‍ ഒറ്റ പൊതുപരീക്ഷയിലൂടെ

“Manju”

ന്യൂഡല്‍ഹി: മെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിരുദം എന്നിവയുടെ പ്രവേശനം ഇനിമുതല്‍ ഒറ്റപൊതുപരീക്ഷയിലൂടെ നടത്തുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു ജി സി). മെഡ‌ിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയായ ജെ ഇ ഇ, ആര്‍ട്‌സ് സയന്‍സ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി യു ഇ ടിയു ജി യുമായി ചേര്‍ക്കാനാണ് യു ജി സിയുടെ തീരുമാനം.

പുതിയ നടപടിയിലൂടെ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളില്‍ ഒറ്റപ്പരീക്ഷയിലൂടെ യോഗ്യതനേടാനാവുമെന്ന് യു ജി സി അദ്ധ്യക്ഷന്‍ എം ജഗദീഷ് കുമാ‌ര്‍ പറഞ്ഞു. സി യു ഇ ടിയിലെ 61 വിഷയങ്ങളില്‍പ്പെട്ടവയാണ് ജെ ഇ ഇ പരീക്ഷയിലെ ഐച്ഛിക വിഷയങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതതന്ത്രം എന്നിവയും നീറ്റ് പരീക്ഷയിലെ ജീവശാസ്ത്രവും. ഇക്കാരണത്താലാണ് നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ക്കുപകരം സി യു ഇ ടി മതിയെന്ന് യു ജി സി തീരുമാനിച്ചത്. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്ക് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കാനാവും.

സയന്‍സ് വിഷയങ്ങളിലാണ് മാര്‍ക്ക് കൂടുതലെങ്കില്‍ മെഡിസിനും മറ്റുള്ളവര്‍ക്ക് ബിരുദ കോഴ്‌സുകളും തിരഞ്ഞെടുക്കാനാവും. വര്‍ഷം രണ്ടുതവണയായിരിക്കും പരീക്ഷ നടത്തുക. ആദ്യഘട്ടം ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷവും രണ്ടാംഘട്ടം ഡിസംബറിലും നടത്തും. തുടര്‍നടപടികള്‍ക്കായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button