KeralaLatest

കൊറോണ വൈറസ് മുക്തമായി ന്യൂസിലാന്റ്

“Manju”

സിന്ധുമോള്‍ ആര്‍

 

വെല്ലിങ്ടണ്‍:- കൊവിഡ് രോഗം ബാധിച്ച അവസാന ആളുടെയും രോഗം ഭേദപ്പെട്ടതോടെ ന്യൂസിലാന്റില്‍ കൊവിഡ്-19ന്റെ കഥ കഴിഞ്ഞതായി ന്യൂസിലാന്റ്. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു.

‘ഫെബ്രുവരി 28ന് ശേഷം ആദ്യമായി കൊവിഡ് ആക്ടീവ് കേസുകളില്ലാത്തതിനാല്‍ രാജ്യത്ത് കൊവിഡ് മുക്തമായതായി പ്രഖ്യാപിക്കുന്നു. എന്നാല്‍ കൊവിഡിനെതിരായി തുടരേണ്ട ജാഗ്രത തുടരും.’ അഷ്ലി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യേകമായ സ്ഥാനവും രോഗബാധ ഉണ്ടായ ഉടനെ പ്രധാനമന്ത്രി ജസിന്ത അര്‍ഡേന്‍ അവസരോചിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ വരുത്തിയതും ഉചിതമായി. 50 ലക്ഷം ജനസംഘ്യയുള്ള ന്യൂസിലാന്റില്‍ 22 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 1500ഓളം പേര്‍ക്കാണ് ആകെരോഗം ബാധിച്ചത്.

Related Articles

Back to top button