IndiaLatest

ബില്‍ അടച്ചില്ല വയോധികനെ ആശുപത്രി കിടക്കയില്‍ കെട്ടിയിട്ടു

“Manju”

ശ്രീജ.എസ്

 

ഭോപ്പാല്‍: ബില്‍ അടച്ചില്ലെന്നാരോപിച്ച്‌ വയോധികനെ ആശുപത്രി അധികൃതര്‍ കിടക്കയില്‍ കെട്ടിയിട്ടു. കാലുകളും കൈകളും കിടക്കയില്‍ കെട്ടിയിട്ടതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 11,000 രൂപയുടെ ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കെട്ടിയിട്ടതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ഇദ്ദേഹത്തിന് പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് കിടക്കയില്‍ കെട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ‘ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്’ എന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിഷയത്തില്‍ ഇടപെടുകയും, ആശുപത്രി അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

Related Articles

Back to top button