IndiaLatest

ദോശ ചുട്ട് സ്ഥാനാര്‍ത്ഥി

“Manju”

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദോശ ചുട്ട് തൗസന്റ് ലൈറ്റ്‌സ് നിയമസഭാ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദര്‍. കാംപയിന്റെ ഭാഗമായി തൗസന്റ് ലൈറ്റ് നിയോജകമണ്ഡലത്തിലെ നുങ്കംപാക്കത്ത് പടിഞ്ഞാറന്‍ മാദ തെരുവില്‍ ഒരു ഹോട്ടലില്‍ കയറിയ സമയത്താണ് ഖുശ്ബു തന്റെ പാചകനൈപുണി പുറത്തെടുത്തത്.വോട്ടര്‍മാരെ വീഴ്ത്താന്‍ സ്ഥാനാര്‍ത്ഥികള്‍ വിചിത്രമായ നിരവധി രീതികള്‍ പുറത്തെടുക്കുന്നുണ്ട്. എഐഎഡിഎംകെയുടെ ഒരു സ്ഥാനാര്‍ത്ഥിയും യോഗ ഗുരുവുമായ എസ് പി വേലുമണി മലക്കംമറിഞ്ഞ് കാറു തളളിയാണ് വോട്ട് ചോദിച്ചത്. അദ്ദേഹം ഈ മന്ത്രിസഭയിലെ മന്ത്രി കൂടിയാണ്

Related Articles

Back to top button