KeralaLatest

സിനിമാ രംഗത്തെ രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് ചിരഞ്‍ജീവി

“Manju”

രജനികാന്തിനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. അന്‍‍പത് വര്‍ഷത്തെ ചലച്ചിത്ര സംഭാവനകള്‍ക്കാണ് പരമോന്നത പുരസ്‍കാരം ലഭിച്ചത്. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാഷാഭേദമന്യേ എല്ലാ താരങ്ങളും. സിനിമാ രംഗത്തെ രജനികാന്തിന്റെ സംഭാവനകള്‍ അമൂല്യമാണെന്ന് ചിരഞ്‍ജീവി പറയുന്നു.

എന്റെ പ്രിയ സുഹൃത്ത് സുഹൃത്ത് രജനികാന്തിന് അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് ചിരഞ്‍ജീവി പറയുന്നു. സിനിമാ മേഖലയിലേക്കുള്ള നിങ്ങളുടെ സംഭാവനകള്‍ അമൂല്യമാണ് എന്നും ദൈവം എന്നും കൂടെയുണ്ടാകട്ടെയെന്നും ചിരഞ്‍ജീവി ആശംസിക്കുന്നു.

Related Articles

Back to top button