AlappuzhaKeralaLatest

ദുരന്തമുഖത്തെ കാവലാളുകള്‍ക്ക് സഹായവുമായി ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷന്‍

“Manju”

മാവേലിക്കര: കോവിഡ് പശ്ചാത്തലത്തിലും ദുരന്തമുഖത്തെ കാവലാളുകളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും സഹായവുമായി ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷന്‍. നൂറോളം പി.പി.ഇ കിറ്റുകള്‍, എന്‍ 95 മാസ്ക്കുകള്‍, സര്‍ജിക്കല്‍ മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍, കണ്ണടകള്‍ എന്നിവ മാവേലിക്കരയിലെ പൊലീസ് ഉദ്യാഗസ്ഥര്‍ക്കും ജില്ലയിലെ ട്രോമ കെയര്‍ ഇന്‍ഷ്യറ്റീവിലെ പതിനഞ്ചോളം അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കൈമാറി.

ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടക്കാട്ട് കുടുബാംഗവും, അമേരിക്കയിലെ പ്രശസ്ത ഡോക്ടറുമായ ഡോ.നരേന്ദ്രകുമാര്‍ മകന്റെ ഓര്‍മ്മക്കായ് രൂപീകരിച്ച ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ ഐ.എം.എയുടേയും കേരള പൊലിസിന്റെയും സഹകരണത്തോടെയും നടത്തുന്ന ട്രോമ റെസ്‌ക്യു ഇന്‍ഷ്യറ്റീവിന്റെ രണ്ടാംഘട്ട പി.പി.ഇ കിറ്റുകളുടെ വിതരണമാണ് ഇന്നലെ നടത്തിയത്. മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷന്റെ നേത്യത്വത്തിലുള്ള ട്രോമ റെസ്‌ക്യു ഇന്‍ഷ്യറ്റീവിന്റെ ജില്ലാ ചെയര്‍മാന്‍ ഡോ.എം.ആര്‍.രാജേന്ദ്രന്‍ പിള്ള മാവേലിക്കര സി.ഐ ബി.വിനോദ് കുമാറിനും അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി.

ചടങ്ങില്‍ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് എം കെ രാജീവ്, ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ഗോപന്‍ ഗോകുലം, ജൂനിയര്‍ എസ്.ഐ ജിനു, സ്റ്റേഷന്‍ പി.ആര്‍.ഒ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നാം ഘട്ടത്തില്‍ ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ജോണ്‍ പണിക്കര്‍, പ്രസിഡന്റ് ഡോ.ശ്രീജിത്ത് എന്‍.കുമാര്‍ എന്നിവരുടെനേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രി, ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു.

Related Articles

Back to top button