![](https://i0.wp.com/santhigirinews.org/wp-content/uploads/2020/06/download-22-2.jpg?resize=275%2C183&ssl=1)
സിന്ധുമോള്‍ ആര്
കാസര്‍കോട്: ജില്ലയില്‍ മാസ്ക് ധരിക്കാത്ത 64 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ജില്ലയില്‍ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5169 ആയി. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 20 പേരെ അറസ്റ്റ് ചെയ്തു. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ഇതുവരെ 2597 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3266 പേരെ അറസ്റ്റ് ചെയ്തു. 1117 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം ഒന്ന്, കാസര്‍കോട് രണ്ട്, ബദിയടുക്ക ഒന്ന്, ബേഡകം ഒന്ന് , ബേക്കല്‍ ഒന്ന്, ഹൊസ്ദുര്‍ഗ് ഒന്ന്, നീലേശ്വരം ഒന്ന്, ചന്തേര രണ്ട്, വെള്ളരിക്കുണ്ട് മൂന്ന്, ചിറ്റാരിക്കാല്‍ ഒന്ന് എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.