IndiaLatest

കൊറോണക്കാലത്ത് കുതിച്ചുയര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരം

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: കൊറോണക്കാലത്ത് ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇ-കൊമേഴ്‌സ് ഗ്രോസറി രംഗത്ത് ധൈര്യമായി ബിസിനസ് തുടങ്ങാം. കാരണം മറ്റൊന്നുമല്ല. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില്‍പ്പന കുതിച്ചുയരുകയായിരുന്നു. എല്ലാ പ്രധാന ഉപഭോക്തൃ ഉത്പന്നങ്ങളുടെയും ഇ-കൊമേഴ്‌സ് വില്‍പ്പന ലോക്ക്ഡൗണ്‍ കാലത്ത് ഉയര്‍ന്നിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഐടിസി, പാര്‍ളെ പ്രോഡക്‌ട്‌സ്, എല്‍ജി, വിവോ, ഗോദറേജ് തുടങ്ങിയ എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും കൊറോണക്കാലത്ത് ഇരട്ടിയിലധികം ഇ-കൊമേഴ്‌സ് വില്‍പ്പന നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഇപ്പോള്‍ മിക്ക ഓഫ്‌ലൈന്‍ സ്റ്റോറുകളും അടഞ്ഞു കിടക്കുമ്പോഴും ഓണ്‍ലൈനിലൂടെ കമ്പനികള്‍ നേടിയ വില്‍പ്പന അതിശയകരമാണ്. ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പന കുതിച്ചുയരുകയാണ് എന്ന് ഐടിസി ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വ്യക്തമാക്കിയത്. 2017 വരെ ഓണ്‍ലൈനിലൂടെയുള്ള പലവ്യഞ്ജന ചരക്കുകളുടെ വില്‍പ്പന ഒരു ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 4-7 ശതമാനം ആയി മാറും എന്നാണ് കരുതുന്നത്. പ്രതിവര്‍ഷം 50 ശതമാനം വര്‍ധനയാണ് ഓണ്‍ലൈന്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button