KeralaLatestThiruvananthapuram

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: 2020ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പിഎഫ് മാത്യൂസിന്റെ അടിയാളപ്രേതമാണ് മികച്ച നോവല്‍.ഉണ്ണി ആറിന്റെ വാങ്ക് എന്ന കൃതിക്ക് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ഒ.പി സുരേഷിന്റെ താ‌ജ്‌മഹലിനാണ്. സേതു , പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ

ജീവചരിത്രം കെ രഘുനാഥന്‍

യാത്രാവിവരണം വിധുവിന്‍സെന്റ്

വിവര്‍ത്തനം- അനിത തമ്പി,സംഗീത ശ്രീനിവാസന്‍

നാടകം- ശ്രീജിത്ത് പൊയില്‍ക്കാവ്

സാഹിത്യവിമര്‍ശനം- പി സോമന്‍

ബാലസാഹിത്യം- പ്രിയ എഎസ്

വൈജ്ഞാനികസാഹിത്യം- ഡോ. ടികെ ആനന്ദി,

ഹാസ്യസാഹിത്യം- ഇന്നസെന്റ്.

കെകെ കൊച്ച്‌, മാമ്ബുഴ കുമാരന്‍

കെആര്‍ മല്ലിക, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്

ചവറ കെഎസ് പിള്ള, എംഎ റഹ്മാന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.

Related Articles

Back to top button