KeralaKollamLatest

കൊല്ലം ജില്ലയില്‍ ഇന്ന് ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊവിഡ്

“Manju”

ഒരു വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്തു നിന്നും എത്തിയവരും രണ്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരുമാണ്.

ഒരുവയസുള്ള ആണ്‍കുട്ടി പുനലൂര്‍ പിറവന്തൂര്‍ സ്വദേശികളായ മാതാപിതാക്കളോടൊപ്പമാണ് നൈജീരിയയില്‍ നിന്നും കൊച്ചിയില്‍ എത്തിയത്. തുടര്‍ന്ന് സ്വകാര്യ കാറില്‍ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ എട്ടിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണയം കരവാളൂര്‍ സ്വദേശിനിയായ സ്ത്രീ(52), പുനലൂര്‍ വിളക്കുടി സ്വദേശിയായ യുവാവ് (31), ക്ലാപ്പന സ്വദേശിയായ 51 കാരന്‍, തൊടിയൂര്‍ സ്വദേശിനിയായ യുവതി (31) എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍.

പുനലൂര്‍ വിളക്കുടി സ്വദേശി റിയാദില്‍ നിന്നും വിമാനത്തില്‍ (എ ഐ 928 സീറ്റ് നമ്പര്‍ 45 എഫ് ) മെയ് 31 ന് തുരവനന്തപുരത്തി. ഇദ്ദേഹം കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ശ്വസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ എട്ടിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. പോസിറ്റീവ് ആയി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ലാപ്പന സ്വദേശി ദുബായില്‍ നിന്നും മെയ് 18 ന് ചെന്നൈയില്‍ എത്തി. അവിടെ 14 ദിവസം സ്ഥാപന നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ നോര്‍ക്കയുടെ പ്രത്യേക ബസില്‍ ജൂണ്‍ നാലിന് നാട്ടിലെത്തിച്ചു. തുടര്‍നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ജൂണ്‍ ആറിന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ എടുത്തു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടിയൂര്‍ കല്ലേലില്‍ സ്വദേശിനിയായ യുവതി ഡല്‍ഹയില്‍ നിന്നും രാജ്ധാനി എക്സ്പ്രസില്‍ (കോച്ച് ബി 7 -സീറ്റ് നമ്പര്‍ 61,62,64) കുടുംബത്തോടൊപ്പം മെയ് 29ന് തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ജൂണ്‍ ഏഴിന് സാമ്പിള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിചരണത്തിലാണ്.

പാണയം കരവാളൂര്‍ സ്വദേശിനി മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് മെയ് 22 ന് ശ്രമിക് ട്രെയിനില്‍ എത്തി. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസില്‍ എത്തിയ ഇവര്‍ 14 ദിവസം കൊവിഡ് സെന്ററില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. വീട്ടില്‍ തുടര്‍നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ ജൂണ്‍ അഞ്ചിന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സാമ്പിള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു

Related Articles

Back to top button