LatestThiruvananthapuram
ശിഷ്യപൂജിത ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചേരും

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത തീര്‍ത്ഥയാത്രയ്ക്ക് ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. ഉച്ചയ്ക്ക് 12.10ന് ഡല്‍ഹി ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് തിരിച്ച ശിഷ്യപൂജിത വൈകിട്ട് 6.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും. 7.30 ഓടെ പോത്തന്‍കോട് ശാന്തിരി ആശ്രമത്തിലെത്തുന്ന ഗുരുസ്ഥാനീയയെ ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും ആത്മബന്ധുക്കളും ചേർന്ന് സ്വീകരിക്കും.