InternationalLatest

ന്യൂസീലൻഡ് കോവിഡ് മുക്തം;ഇനി മുതൽ നീയന്ത്രണങ്ങൾ ഇല്ല

“Manju”

 

വെല്ലിങ്ടൻ • കോവിഡ് മുക്തമായ ന്യൂസീലൻഡിൽ ആഘോഷം. ആലിംഗനം ചെയ്തും ചുംബിച്ചും വിരുന്നുകൾ സംഘടിപ്പിച്ചും കോവിഡാനന്തര ജീവിതത്തിന് വരവേൽപ്. 50 ലക്ഷം ജനങ്ങളുള്ള ദക്ഷിണ പസിഫിക് ദ്വീപുരാജ്യം തിങ്കളാഴ്ചയാണു കോവിഡ് മുക്തമായി പ്രഖ്യാപിച്ചത്. ആകെ 1504 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 1482 പേർ രോഗമുക്തരായി. 22 മരണം. കഴിഞ്ഞ 18 ദിവസമായി പുതിയ രോഗികൾ ആരുമില്ല. രണ്ടര മാസത്തിനിടെ 3 ലക്ഷത്തോളം പേരെ പരിശോധിച്ചു. നിലവിൽ ആരും ചികിത്സയിലില്ല.
കഫേകളിലും മാളുകളിലും സ്റ്റേഡിയങ്ങളിലും നിശാക്ലബുകളിലും പൊതുസ്ഥലങ്ങളിലും ഇനി മുതൽ നിയന്ത്രണങ്ങളില്ല. ശനിയാഴ്ച നടക്കുന്ന സൂപ്പർ റഗ്ബി മത്സരം കാണാൻ 20,000 പേർ എത്തുമെന്നാണു കരുതുന്നത്.

Related Articles

Back to top button