IndiaLatest

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം : മൂന്ന് പേര്‍ പിടിയില്‍

“Manju”

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച്‌ കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അരവിന്ദ് സിംഗ്, ദിനേശ് സിംഗ്, സുനില്‍ കുമാര്‍ സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ രത്തന്‍ സിങിനെയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്.

വാരണാസിക്ക് സമീപം ബലിയ ജില്ലയിലെ വീടിന് മുന്‍പില്‍ ഇന്നലെ രാത്രി രത്തന്‍ സിങിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് തൊട്ട് മുന്‍പ് രത്തന്‍ സിങിന്റെ വീട്ടില്‍ നിന്നും 700 മീറ്റര്‍ അകലെയുള്ള വില്ലേജ് പ്രധാന്റെ വീടിന് മുന്‍പില്‍ വെച്ച്‌ മര്‍ദിക്കപ്പെട്ടെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ വെടിവെച്ചതെന്നും പോലീസ് പറയുന്നു. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button