IndiaInternationalLatest

കൂടെയുറങ്ങാന്‍ മനുഷ്യനേക്കാള്‍ നല്ലത് നായ്ക്കള്‍; പുതിയ പഠനം

“Manju”

ന്യൂയോര്‍ക്ക് : വളര്‍ത്തു നായ്ക്കളെ ജീവനേക്കാള്‍ സ്നേഹിക്കുമെങ്കിലും രാത്രിയില്‍ കൂടെ കിടത്തി അവയോടൊപ്പം ഉറങ്ങാന്‍ പലരും മടി കാണിക്കാറുണ്ട്. പലരും ആരോഗ്യപ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് വളര്‍ത്തു നായ്ക്കളെ കിടപ്പുമുറിക്ക് പുറത്തു നിര്‍ത്തുന്നത്. എന്നാല്‍ ഇനി ആ ശീലം ഒന്ന് മാറ്റുന്നതിനെ കുറിച്ച്‌ ധൈര്യമായി ആലോചിച്ചു തുടങ്ങിക്കോളൂ. പഠനങ്ങള്‍ പച്ചക്കൊടികാട്ടിക്കഴിഞ്ഞു.

Malayalam News - കൂടെയുറങ്ങാന്‍ മനുഷ്യനേക്കാൾ നല്ലത് നായ്ക്കൾ; പുതിയ  പഠനത്തിൽ പറയുന്നത് ഇങ്ങനെ ‌‌ | News18 Kerala, Health Latest Malayalam News  | ലേറ്റസ്റ്റ് മലയാളം ...
നായയെ ഉപേക്ഷിക്കാന്‍ കാറില്‍ കെട്ടിവലിച്ചതിനെത്തുടര്‍ന്നാണ് ഈ പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.
ന്യൂയോര്‍ക്കിലെ കനീസ്യസ് കോളേജിലെ വിദഗ്ദര്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നത് കൂടെ ഉറങ്ങാന്‍ മനുഷ്യരേക്കാള്‍ നല്ലത് നായ്ക്കളാണെന്നാണ്. ഡോ. ക്രിസ്റ്റി എല്‍ ഹോഫ്മാന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ 962 സ്ത്രീകളിലാണ് സര്‍വ്വെ നടത്തിയത്.

കൂടെയുറങ്ങാന്‍ മനുഷ്യനേക്കാൾ നല്ലത് നായ്ക്കൾ; പുതിയ പഠനത്തിൽ പറയുന്നത്  ഇങ്ങനെ ‌‌
സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം സ്ത്രീകളും വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഉറങ്ങാറില്ല. എന്നാല്‍ 55 ശതമാനം പേര്‍ വളര്‍ത്തു നായയെ രാത്രിയില്‍ ഒപ്പം കിടത്തുന്നവരാണ്. 31 ശതമാനം പേര്‍ വളര്‍ത്തു പൂച്ചകള്‍ക്കും ഒപ്പം ഉറങ്ങുന്നു.
നായ്ക്കള്‍ മുറിയിലോ കിടക്കയിലോ ഒപ്പം ഉള്ളവര്‍ക്ക് സുഖനിദ്ര ലഭിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ രാത്രി നേരത്തെ ഉറങ്ങുന്നവരും രാവിലെ നേരത്തെ ഉണരുന്നവരുമാണ്. നായുടെ സാന്നിധ്യം ഇവര്‍ക്ക് സുരക്ഷയും സംതൃപ്തിയും നല്‍കുന്നതാണ് സുഖനിദ്രക്കു കാരണം.
ഉറക്കത്തിനിടയില്‍ നായ ഉടമയക്കു ബുദ്ധിമുട്ടുണ്ടാക്കില്ല. എന്നാല്‍, പൂച്ചയുടെ സാന്നിധ്യം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. കാരണം പൂച്ച തോന്നുമ്പോഴെല്ലാം ഉണരുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതിനാല്‍ ഉറക്കത്തിന് തടസ്സം നേരിടും. ആയതിനാല്‍ ഇനി പൂച്ചയെക്കാളും, എന്തിനേറെ മനുഷ്യനെക്കാളും നായയെ സ്നേഹിക്കുക.

Related Articles

Back to top button